തിരുവനന്തപുരം: നഗരസഭാ കത്ത് വിവാദം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്ന് സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.അന്വേഷണ കമീഷനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വിജിലന്‍സ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. മേയര്‍ ഓഫീസ് ജിവനക്കാരായ വിനോദിന്‍റെയും ഗിരീഷിന്‍റെയും മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തിയത്. പട്ടിക ചോദിച്ച് കത്ത് തയാറാക്കിയിട്ടില്ലെന്നും ലെറ്റര്‍ പാഡ് ഓഫിസിലാണ് സൂക്ഷിക്കുന്നതെന്നുമാണ് ഇരുവരും മൊഴി നല്‍കിയത്.കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണം ഊര്‍ജിതമാക്കി. കത്ത് വ്യാജമായി തയാറാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. പൊതുമരാമത്ത് സ്റ്റാന്‍റിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡി.ആര്‍ അനിലിന്‍റെ മൊഴി അടുത്ത ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.