കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്ബാട് കൂളിബസാര്‍ സ്വദേശിയായ യശ്വന്തിനാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ യശ്വന്ത് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ വെന്‍റിലേറ്ററിലാണ് യുവാവ്. ആക്രമിച്ചതാരാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് സൂചന.സംഭവത്തില്‍ സ്ഥലത്തെ സിസിടിവി, മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യശ്വന്തുമായി ആരെങ്കിലും ശത്രുതയിലായിരുന്നോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ആക്രമണം നടന്നതിനെ തുടര്‍ന്ന് സ്ഥലത്ത് വലിയ പൊലീസ് കാവലുണ്ട്. കൂടുതല്‍ സേനയെ ഇവിടെ വിന്യസിക്കും.