കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

Top News

വയനാട്: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. മാനന്തവാടി പുതുശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു (50) ആണ് മരിച്ചത്.സാലുവിന്‍റെ കൈയിലും കാലിലുമാണ് കടുവ കടിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയേക്ക് മാറ്റവേ ഹൃദയാഘാതം വന്നാണ് മരണപ്പെട്ടത്.ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ചാണ് സാലുവിനെ കടുവ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് വെള്ളാരംകുന്നില്‍ കടുവ ഇറങ്ങിയത്. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *