തിരൂര്‍:കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന് സി.ഐ.ടി.യു നേതൃത്വത്തില്‍ ഒക്ടോബര്‍ 16ന് സംഘടിപ്പിക്കുന്ന കടല്‍ സംരക്ഷണ ശൃംഖലയില്‍ മത്സ്യത്തൊഴിലാളികളും ബഹുജനങ്ങളുമടക്കം രണ്ട് ലക്ഷത്തില്‍പ്പരം പേര് അണിനിരക്കുമെന്ന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീറും ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന്
എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
16ന് വൈകുന്നേരം അഞ്ച് മണിക്ക് കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരം മുതല്‍ തെക്ക് പൊഴിയൂര്‍ വരെയുള്ള തീരദേശത്ത് 75 കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടി യില്‍ കടല്‍സംരക്ഷണ പ്രതിജ്ഞയും പൊതുസമ്മേളനങ്ങളും നടക്കും.
പരിപാടിയുടെ പ്രചരണാര്‍ത്ഥം ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കാല്‍നടജാഥ ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കും.ഒക്ടോബര്‍ 14 ന് പൂന്തുറയില്‍ സമാപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിപനിയന്ത്രണത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജാഥ മാറ്റിവച്ചു. ഒക്ടോബര്‍8, 9, 10 തിയ്യതുകളിലായി കോഴിക്കോട് ജില്ലയില്‍ ഉപജാഥ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫെഡ റേഷന്‍ സംസ്ഥാന സെക്രട്ടറി വി.വി. രമേശന്,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.റഹീം എന്നിവരും പങ്കെടുത്തു