കടലോര ടൂറിസത്തില്‍
കൊച്ചി മുന്നില്‍

Entertainment

കൊച്ചി: രാജ്യത്തു വിനോദ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട സ്ഥലം കൊച്ചിയാണെന്നു പഠനം. ഏറ്റവും മികച്ച ബീച്ച് ഡെസ്റ്റിനേഷന്‍ കൊച്ചിയാണ്. വിശാഖപട്ടണവും ഗോവയും പോണ്ടിച്ചേരിയുമാണ് തൊട്ടുപിന്നില്‍. പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോയുടെ യാത്രാ സൂചികയായ ഒയോ ട്രാവലോപീഡിയ ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
പുരി ഇന്ത്യയിലെ ഏറ്റവും മികച്ച തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. തൊട്ടു പിന്നിലായുള്ളത് വൃന്ദാവന്‍, തിരുപ്പതി, ഷിര്‍ദി, വാരണാസി എന്നീ നഗരങ്ങളാണ്. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കടലോര പ്രദേശവും കൊച്ചി തന്നെ. പ്രീ കോവിഡ് സമയമായ 2020 ജനുവരിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്. 2020ല്‍ ഏറ്റവും കൂടുതല്‍ ബുക്കു ചെയ്ത രാജ്യത്തിന്‍റെ പട്ടികയില്‍ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം.
സ്വദേശത്തേക്കു മടങ്ങിയ 73,000 ഇന്ത്യക്കാര്‍ ഇന്ത്യയിലുടനീളമുള്ള ഒയോ റൂമുകളാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചതെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ മിക്ക ബുക്കിംഗുകളും നടത്തിയത് യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥികളാണെന്നും ഒയോ ട്രാവലോപീഡിയ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *