വടകര: വില്‍പ്പനക്കായി കഞ്ചാവ് കൈവശം വെച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും.
കണ്ണൂര്‍ തയ്യില്‍ സ്വദേശി ചെറിയാണ്ടി മുഹമ്മദ് റിഷാദിനെയാണ്(20) വടകരനാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി.പി എം.സുരേഷ് ബാബു ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവനുഭവിക്കണം.കേസിലെ രണ്ട്, മൂന്ന് പ്രതികളായ കണ്ണൂര്‍ തയ്യില്‍ സ്വദേശി റിഷിന്‍ (27), സൌത്ത് ബസാര്‍ സ്വദേശി അഖിലേഷ് (21) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.രണ്ട്, മൂന്ന് പ്രതികള്‍ക്കു വേണ്ടി അഡ്വക്കറ്റ് പി.പി.സുനില്‍കുമാര്‍ ഹാജരായി.