ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയുളള ആക്രമണം: ആശങ്ക അറിയിച്ച് മോദി

Top News

സിഡ്നി: ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്കുനേരെ അടുത്തിടെ നടന്ന ആക്രമണങ്ങളിലും ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ആശങ്ക ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്ന് ദിവസത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ മോദി ബുനാഴ്ചയാണ് രാജ്യത്തെ ക്ഷേത്രങ്ങള്‍ക്ക് നേരെയുളള ആക്രമണത്തെ കുറിച്ച് സംസാരിച്ചത്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ് വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പു തന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി അല്‍ബാനീസും ഞാനും മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇന്നും ഇക്കാര്യം ചര്‍ച്ച ചെയ്തു, മോദി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദപരവും സൗഹാര്‍ദ്ദപരവുമായ ബന്ധത്തെ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെയോ പ്രത്യയശാസ്ത്രത്തിലൂടെയോ ആരെങ്കിലും വ്രണപ്പെടുത്തുന്നത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഭാവിയിലും ഇത്തരം ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി അല്‍ബനീസ് എനിക്ക് ഒരിക്കല്‍ കൂടി ഉറപ്പു നല്‍കി, അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് അല്‍ബാനീസിന് മോദി നന്ദി പറഞ്ഞു.
അതേസമയം ബെംഗളൂരില്‍ പുതിയ കോണ്‍സുലേറ്റ് സ്ഥാപിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചു. ഇത് രാജ്യത്തെ ബിസിനസുകളെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതിന് മോദിയോട് നന്ദിപറയുകയും സെപ്റ്റംബറില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *