ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ സഖ്യം ക്വാര്‍ട്ടറില്‍

Sports

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ സാനിയ മിര്‍സരാജീവ് റാം സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.പ്രീക്വാര്‍ട്ടറില്‍ എലീന്‍ പെരസ്മാറ്റ് വി മിഡ്ലെകോപ്പ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ മുന്നേറ്റം. സ്കോര്‍: 7-6, 6-4.സീഡ് ചെയ്യപ്പെടാത്ത ഇന്ത്യയുഎസ് സഖ്യമായ സാനിയരാജീവ് ജോഡി ഒരു മണിക്കൂര്‍ 27 മിനിറ്റുകൊണ്ടാണ് ഓസ്ട്രേലിയഡച്ച് സഖ്യത്തെ മറികടന്നത്.നേരത്തെ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഈ സീസണോടെ കളിക്കളം വിടുമെന്നാണ് സാനിയ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *