ദുബായി: ഐസിസി ട്വന്‍റി20 ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ട്വന്‍റി20 ലോകകപ്പില്‍ കന്നി കിരീടത്തില്‍ മുത്തമിട്ടു.മിച്ചല്‍ മാര്‍ഷിന്‍റെയും ഡേവിഡ് വാര്‍ണറിന്‍റെയും വെടിക്കെട്ട് പ്രകടനമാണ് ഓസീസിന് കിരീടം നേടിക്കൊടുത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മറികടന്നാണ് ഓസ്ട്രേലിയ ലോകചമ്പ്യന്‍മാരായത്.50 പന്തില്‍ പുറത്താകാതെ നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 77 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ 53 റണ്‍സെടുത്തു.
മൂന്നാം ഓവറില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ (5 റണ്‍സ്) വീഴ്ത്താന്‍ സാധിച്ചതു മാത്രമാണ് ന്യൂസിലന്‍ഡിനുണ്ടായ ഏകനേട്ടം. ട്രെന്‍ഡ് ബോള്‍ട്ടാണ് ഫിഞ്ചിനെ പവലിയന്‍ കയറ്റിയത്.
പിന്നീട് ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് വാര്‍ണര്‍ക്കൊപ്പം ചേര്‍ന്ന് ഓസ്ട്രേലിയയെ വിജയത്തീരത്തേക്ക് എത്തിച്ചു. 92 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 13ാം ഓവറില്‍ വാര്‍ണര്‍ ബോള്‍ട്ടിന് മുന്നില്‍ അടിതെറ്റി പവലിയന്‍ കയറുമ്പോള്‍ ഓസ്ട്രേലിയ 107 റണ്‍സിലെത്തിയിരുന്നു.
വാര്‍ണറിനു പിന്നാലെ ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ മാര്‍ഷിനോപ്പം ചേര്‍ന്നതോടെ ഓസീസ് വിജയം അനാ