തിരൂര്‍: കോട്ടത്തറ – ബി.പി അങ്ങാടി ജി. എം. യു.പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ആദ്യകാല അധ്യാപകനായ ബാലന്‍ മാസ്റ്റര്‍ ആദ്യതിരി തെളിയിച്ച് ചടങ്ങിന് ആരംഭം കുറിച്ചു. പി.ടി. എ പ്രസിഡന്‍റ് കെ.ആര്‍. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗായകന്‍ ഫിറോസ് ബാബു മുഖ്യാതിഥിയായി .വിവിധരംഗങ്ങളില്‍ മികവുതെളിയിച്ചവരെയും സീനിയര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും മുന്‍കാല അധ്യാപകരെയും ആദരിച്ചു. സംഗമത്തിന്‍റെ ഭാഗമായി ഓര്‍മ്മകളിലേക്കൊരു കയ്യൊപ്പ് സിഗ്നേച്ചര്‍ ക്യാംപെയ്നും നടന്നു. അനീഷ് മണ്ണാര്‍ക്കാട് അവതരിപ്പിച്ചനാടന്‍പാട്ടുകളും അരങ്ങേറി. വിദ്യാലയസ്മരണകള്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചു. ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം നടത്തുവാന്‍ സംഗമം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ അസ്മാബി,ബാലന്‍ മാസ്റ്റര്‍, ലീല ടീച്ചര്‍,സരസ്വതി ടീച്ചര്‍, കുഞ്ഞാവ, ബഷീര്‍ പ്രഹേളിക, നിഷാദ് പട്ടയില്‍ ഡോ.രതീഷ് ബാബു, സി.പി. ബാപ്പുട്ടി, രതീഷ് , ഷംസുദ്ദീന്‍ മുണ്ടേക്കാട്, മുഹമ്മദ് ഷാഫി, ഹംസ, മുജീബ് കൈനിക്കര, റുബീന,സരിത, ഖാലിദ്, ഫിറോസ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.സുരേന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അഷ്റഫ് ബാബു നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും മിഠായി കോര്‍ണറും നടന്നു.