മുംബൈ:ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.
ശരദ് പവാര്‍ രാജ്യത്തെ ഏറ്റവും വലിയ നേതാക്കളിലൊരാളാണ്. രാജ്യത്തെ മറ്റു പാര്‍ട്ടികളുടെ പിന്തുണ ശേഖരിക്കാന്‍ സഹായിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുന്നു. ശരദ് പവാറും എന്‍സിപി നേതാക്കളും പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കേജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പിന്തുണ തേടാന്‍ പവാറിന്‍റെ സഹായം തേടിയതാണെന്ന് ഊഹാപോഹമുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസിന്‍റെ ഡല്‍ഹി ഘടകം തര്‍ക്കത്തിലാണ്.
