ടൊറന്‍റോ: ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി കാനഡ മാറുന്നു.പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റുകളില്‍ ഗ്രാഫിക് ഫോട്ടോ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തല്‍ കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും കുറയുന്നതിലുള്ള ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് മാനസികാരോഗ്യ മന്ത്രി കരോലിന്‍ ബെന്നറ്റ് പറഞ്ഞു.
ഓരോ സിഗരറ്റിലും അച്ചടിക്കുന്ന സന്ദേശങ്ങളില്‍ മാറ്റമുണ്ടാകാമെങ്കിലും നിലവിലുള്ള നിര്‍ദേശം ‘ഓരോ വലിയിലും വിഷം’ എന്നായിരിക്കും. 2023 ആകുമ്പോഴേക്കും മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് സര്‍ക്കാറിന്‍റെ പ്രതീക്ഷ. ജനങ്ങളില്‍ 10 ശതമാനവും സ്ഥിരമായി പുകവലിക്കുന്നവരാണ്. 2035ഓടെ ഈ നിരക്ക് പകുതിയായി കുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.