ന്യൂഡല്‍ഹി: ഓപ്പറേഷന്‍ അജയ് യുടെ ചാര്‍ട്ടര്‍ വിമാനം ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ എത്തുമെന്നും ഇന്ന് രാവിലെയോടെ 230 യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇസ്രായേലില്‍ യുദ്ധം ശക്തമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇസ്രായേലില്‍ നിന്ന് മടങ്ങിവരുന്നതിനാണ് ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്.
ഇതിന്‍റെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടര്‍ വിമാനം വ്യാഴാഴ്ച രാത്രിയോടെ ടെല്‍ അവീവിലെത്തി ഇന്ത്യന്‍ പൗരന്മാരെ കൊണ്ടുവരും.
ഇസ്രായേലിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധത്തില്‍ ഇതുവരെ ഇന്ത്യാക്കാര്‍ക്ക് അപകടമുണ്ടയാതായി അറിവില്ലെന്നും. ഇസ്രായേലില്‍ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.ഏകദേശം 18,000 ഇന്ത്യക്കാര്‍ ഇസ്രായേലിലുണ്ട്. സംഘര്‍ഷം ഇപ്പോഴും തുടരുന്നത് ആശങ്കാജനകമാണ്. .ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ശക്തമായതിനെ തുടര്‍ന്ന് ഇസ്രായേലിലെ 18,000 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രത്യേക സംവിധാനമാണ് ഓപ്പറേഷന്‍ അജയ്.വ്യാഴാഴ്ച മുതലാണ് ഇന്ത്യക്കാരുടെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്പനികള്‍ക്ക് സഹായം നല്‍കുകയും സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഒരു ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.