ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു

Top News

വദാലി: ഗുജറാത്തിലെ വദാലിയില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത പാഴ്സല്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ ജിതേന്ദ്ര ഹീരാഭായ് വഞ്ചര എന്നയാളും മകള്‍ ഭൂമിക വഞ്ചരയുമാണ് മരിച്ചത്. പൊള്ളലേറ്റ ഭൂമികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
സ്ഫോടനത്തില്‍ ജിതേന്ദ്രന്‍റെ മക്കളായ ഒമ്പതും പത്തും വയസുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ഹിമ്മന്ത്നഗറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടികളുടെ എകസ്റേ എടുത്ത് പരിശോധിച്ചപ്പോള്‍ ഇരുമ്പടങ്ങിയ കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം ഗ്രാമവാസികളെ കൂടുതല്‍ പരിഭ്രാന്തരാക്കി.
സ്ഫോടന വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാഴ്സല്‍ വീട്ടില്‍ എത്തിച്ചത് ആരാണെന്നും എങ്ങിനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെ കുറിച്ചുമുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഫൊറന്‍സിക് വിഭാഗമെത്തി വിശദമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *