തിരൂര്‍ :ഓണാനുഭവങ്ങള്‍വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച് മലയാളം സര്‍വ്വകലാ ശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ ജനിച്ച തറവാട്ട് വീട്ടിലെ ഓണാനുഭവങ്ങള്‍ ഓര്‍ത്തെടുത്തു പറഞ്ഞു.പറവണ്ണ സലഫി ഇ എം സ്കൂള്‍ വിദ്യാര്‍ത്ഥികളോടാണ് അനില്‍ വള്ളത്തോള്‍ കുട്ടിക്കാലത്തെ തറവട്ടോണത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചത് . മാതാപിതാക്കളോടൊപ്പമുള്ള ഗ്രാമീണഓണമാണ് മനസ്സില്‍ ആനന്ദം തീര്‍ത്ത ഓണക്കാലമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ആഘോഷങ്ങളും അതിന്‍റെ തനിമ നഷ്ടപ്പെടുത്താതെ ആഘോഷിക്കാനുള്ള പഴയതലമുറ കാണിച്ച ശ്രദ്ധയാണ് പഴയകാല ഓണാഘോഷത്തെ വേറിട്ടതാക്കുന്നത്.വിദ്യാര്‍ത്ഥികളടെ കൂടെയുള്ള ഓണാഘോഷങ്ങളില്‍ കണ്ണൂര്‍ തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജിലെ ഓണാഘോഷത്തിന്‍റെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു.
അധ്യാപന ജീവിതത്തിലെ ആദ്യത്തെ കലാലയ ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്കായി അധ്യാപകര്‍ ഒരുക്കിയ ഓണസദ്യയും ഓണ പുടവയും മായാത്ത ഓര്‍മ്മകളാണ്.
കാലത്തിനനുസരിച്ച് ഓണാഘോഷങ്ങളില്‍ വന്ന മാറ്റത്തെയും പോയ കാലത്തെ ഓണത്തിന്‍റെ മനോഹാരിതയെയും പറ്റി അനില്‍ വള്ളത്തോള്‍ വിദ്യാര്‍ത്ഥികകളുമായി സം വദിച്ചു.വിദ്യാലയത്തിലെ സോഷ്യല്‍ ക്ലബ്ബ് അംഗങ്ങളാണ് ഓര്‍മയിലെ ഓണാനുഭവം എന്ന പരിപാടി ഒരുക്കിയത്.
വിദ്യാര്‍ത്ഥികളായ നാസിന്‍ നൗഫല്‍, ഫര്‍ഹ തെസ്നി, നാസിഹ് അമീന്‍, ഷെന്‍സ, ഇശ ജന്ന, ഷെഫിന്‍ ജലീല്‍ അധ്യാപകരായ റസാഖ് പാലോളി, താഹിര്‍ അലി, സുജന പ്രദീപ്, ഷെഫ്ന, റഹീജ എന്നിവര്‍ സംബന്ധിച്ചു