ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് മോദി

Latest News

കൊച്ചി: കേരളം സാംസ്കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.കസവുമുണ്ടും നേര്യതും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഓണത്തിന്‍റെ അവസരത്തില്‍ കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞുപ്രധാനന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്ന് മോദി പറഞ്ഞു.ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി .കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.ബി ജെ പി സര്‍ക്കാരുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഇരട്ടക്കുതിപ്പാണ് നടത്തുന്നത്.കേന്ദ്രത്തില്‍ ഉള്ളത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ .
രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഉള്ള സ്ഥലത്ത് വികസനം നടക്കുന്നു.കേരളത്തിലും ഇത് വരേണ്ടതാണ്.: മഹാമാരി കാലത്ത് കേരളത്തില്‍ ഒന്നര കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ കൊടുത്തു. ഇതിനു 6000 കോടി കേരളത്തിന് നല്‍കിയ പദ്ധതികള്‍ മോദി എണ്ണിപ്പറഞ്ഞു .വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചി ഷിപ്പയാര്‍ഡില്‍ ഐഎന്‍എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക.20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാന്‍ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ട് കപ്പല്‍ നിര്‍മ്മാണ് പൂര്‍ത്തിയാക്കിയത്. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *