തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറിയുടെ 25 കോടിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്‍. ടിഇ 230662 എന്ന ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹം 10 ടിക്കറ്റ് എടുത്തിരുന്നു അതില്‍ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ.എസ് എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിച്ചു. ഇക്കുറി റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു.