. വെള്ളയില്‍ പണിക്കര്‍ റോഡിലാണ് സംഭവം
കോഴിക്കോട്: വെള്ളയില്‍ പണിക്കര്‍ റോഡില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.
ശ്രീകാന്തിന്‍റെ ഓട്ടോ നിര്‍ത്തിയിട്ടിരുന്നതിന്‍റെ മറുഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. ശ്രീകാന്തിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ ഏതാനും ദിവസം മുമ്പ് അജ്ഞാതര്‍ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നടന്ന ഒരു കൊലപാതകക്കേസില്‍ പ്രതിയാണ് ശ്രീകാന്ത്.