. വാഹനം ഓടിച്ചയാള്‍ പിടിയില്‍
ആലുവ: കുട്ടമശേരിയില്‍ ഓട്ടോയില്‍നിന്ന് റോഡില്‍ തെറിച്ചുവീണ ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചയാളും കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാര്‍ കുട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇയാളുടെ മൊഴി.ഇടപ്പള്ളി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനമാണ് കസ്റ്റഡിയിലെടുത്തത്. താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് ഉടമ വ്യക്തമാക്കി. ഇവരുടെ ബന്ധുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
വാഴക്കുളം മാറമ്പിള്ളി പ്രേംനിവാസില്‍ പ്രീല്‍ജിത്തിന്‍റെ മകന്‍ നിഷികാന്ത് പി.നായര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. കുട്ടമശേരി ആനിക്കാട് കവലയിലാണു സംഭവം. ആലുവയില്‍നിന്ന് മാറമ്പിള്ളിയിലേക്കു പിതാവിനൊപ്പം ഓട്ടോയില്‍ പോകുകയായിരുന്നു. ഇതിനിടെ കുട്ടി ഓട്ടോയില്‍നിന്നു റോഡിലേക്കു തെറിച്ചു വീണു. അപകടത്തിനു പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. നിഷികാന്ത് രാജഗിരി ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.