ഒ ടി ടി റിലീസിലും തിയേറ്റര്‍ റിവ്യൂവിലും നിയന്ത്രണം, പുതിയ നിര്‍ദ്ദേശവുമായി ഫിലിം ചേംബര്‍

Top News

കൊച്ചി: ഏപ്രില്‍ ഒന്നുമുതല്‍ സിനിമകളുടെ ഒ ടി ടി റിലീസില്‍ നിയന്ത്രണം വരുമെന്ന് ഫിലിം ചേംബര്‍. കൂടാതെ സിനിമാതിയേറ്ററുകളില്‍ നിന്ന് പ്രതികരണങ്ങള്‍ എടുക്കുന്നതും വിലക്കും.കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷന്‍റെതാണ് തീരുമാനം. സിനിമകള്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷമേ ഒ ടി ടി റിലീസ് അനുവദിക്കൂ.മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവച്ച സിനിമകള്‍ക്ക് മാത്രം ഇളവ് അനുവദിക്കും. തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷരില്‍ നിന്ന് റിവ്യൂ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് സിനിമയുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്നും ഫിലിം ചേമ്പര്‍ അറിയിച്ചു. ഈ കാരണത്താലാണ് തിയേറ്റര്‍ റിവ്യൂ വിലക്കാന്‍ ധാരണയായത്.

Leave a Reply

Your email address will not be published. Required fields are marked *