കൊച്ചി: ഒ.ടി.ടിക്ക് സിനിമ നല്‍കുന്നതിന് നിബന്ധന വെച്ച് തിയറ്റര്‍ ഉടമകള്‍. തിയറ്റര്‍ റിലീസിന് ശേഷം 56 ദിവസം കഴിഞ്ഞെ സിനിമയുടെ ഒ.ടി.ടി റിലീസ് അനുവദിക്കാവൂ എന്ന ആവശ്യമുന്നയിച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഫിലിം ചേംബറിന് കത്ത് നല്‍കും.തിയറ്റര്‍ റിലീസിന് ശേഷം 42 ദിവസം എന്നതാണ് നിലവിലെ കാലാവധി. ഓണം റിലീസ് വരെ മാത്രമാകും ഈ കാലാവധി അംഗീകരിക്കുകയെന്നും ഫിയോക് വ്യക്തമാക്കുന്നു
.പാപ്പന്‍, തല്ലുമാല, സോളമന്‍റെ തേനീച്ചകള്‍, ഗോള്‍ഡ് തുടങ്ങി പുതിയ ചിത്രങ്ങള്‍ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ചില സിനിമകള്‍ കരാര്‍ ലംഘിച്ച് ഒ.ടി.ടിക്ക് നല്‍കുന്നു. ഇത് തിയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.സിനിമകള്‍ ഒ.ടി.ടിക്ക് നല്‍കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബര്‍ പരിഗണിച്ചിരുന്നില്ല.
സംഘടനയുമായി സഹകരിക്കാത്ത താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.