മുബൈ: അടിയന്തരമായി ഇറക്കുന്നതിനിടെ ഹെലികോപ്റ്റര്‍ കടലില്‍ വീണ് നാല് പേര്‍ മരിച്ചു. മുംബൈ തീരത്ത് നിന്ന് 111 കിലോമീറ്റര്‍ പടിഞ്ഞാറ് അറബിക്കടലിലായിരുന്നു അപകടം. ഒഎന്‍ജിസിയുടെ (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) സാഗര്‍ കിരണ്‍ റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.
റിഗില്‍നിന്ന് 1.5 കിലോമീറ്റര്‍ അകലെയാണ് കോപ്റ്റര്‍ വീണത്.ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഹെലികോപ്റ്ററില്‍ ആറ് ഒഎന്‍ജിസി ജീവനക്കാരും ഒഎന്‍ജിസിയ്ക്ക് വേണ്ടി കോണ്‍ട്രാക്റ്റ് എടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്.അപകടത്തിനുള്ള കാരണം വ്യക്തമല്ല.
അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഹെലികോപ്റ്ററില്‍ ഉള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു