ഒളിയമ്പെയ്തു തരൂരും ഖാര്‍ഗയും

Top News

ന്യൂഡല്‍ഹി :സൗഹൃദ മത്സരമെന്ന് അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരസ്പരം ഒളിയമ്പെയ്ത് ഖാര്‍ഗെയും തരൂരും. ഖാര്‍ഗെയാണെങ്കില്‍ പാര്‍ട്ടിയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും നിലവിലെ രീതി തുടരുകയേ ഉള്ളുവെന്ന സന്ദേശം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് തരൂരിന്‍റെ ശ്രമം.
എന്നാല്‍ ഇതിനോട് കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞാണ് ഖാര്‍ഗെ മറുപടി നല്‍കിയത്.നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താന്‍ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാര്‍ഗെ വെളിപ്പെടുത്തി.മഹാരാഷ്ട്രയില്‍ രണ്ടാംദിവസവും പ്രചാരണം തുടരുന്ന ശശി തരൂര്‍ ഗാന്ധി ജയന്തി ദിനത്തില്‍ വാര്‍ധയിലെ ഗാന്ധി സേവാഗ്രമാത്തില്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *