പാരിസ്: 2024 ഒളിപിംക്സ് സംഘാടക സമിതിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റെയ്ഡ് നടത്തി ഫ്രഞ്ച് പോലീസ്.
പാരിസ് നഗരത്തിലെ സെന്‍റ് ഡെനിസ് മേഖലയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സിലും സൊലിഡിയോ മേഖലയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗം ഓഫീസിലുമാണ് പോലീസും സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സിയായ പിഎന്‍എഫും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. ഒളിംപിക്സിനായുള്ള നിര്‍മാണ കരാറുകളില്‍ അഴിമതി നടന്നെന്നും ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കാന്‍ സംഘാടകര്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. പൊതുഖജനാവിലെ പണം വഴിവിട്ട രീതിയില്‍ ചെലവഴിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.