ഒളിമ്പിക്സ്: വനിതാ ഹോക്കിയില്‍
ഇന്ത്യക്ക് ജയം

Kerala Sports

ടോക്യോ ്യു: ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഐയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം. പൂള്‍ എയിലെ മത്സരത്തിലാണ് ജയം.
മൂന്നാം പാദം വരെ ഗോളുകള്‍ ഒന്നും പിറക്കാതിരുന്ന മത്സരത്തില്‍ നാലാം ക്വാര്‍ട്ടറില്‍ അവസാന നിമിഷം നേടിയ ഗോളിന്‍റെ ബലത്തിലാണ് ഇന്ത്യ കളി പിടിച്ചത്. സ്കോര്‍ 1 -0.
മത്സരത്തിലുടനീളം ആക്രമണത്തില്‍ ഊന്നിക്കളിച്ച ഇന്ത്യക്ക് പക്ഷേ ഗോള്‍വല ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 13 ലേറെ പെനാല്‍ട്ടികള്‍ ലഭിച്ചെങ്കിലും അത് ഗോളുകളാക്കി മാറ്റുന്നതില്‍ ടീം ഇന്ത്യ പരാജയപ്പെട്ടു.
നിലവിലെ ലോകകപ്പ് വെള്ളി മെഡല്‍ ജേതാക്കളാണ് ഐയര്‍ലന്‍ഡ്. ടോക്യോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് അവര്‍ക്ക് പ്രതിരോധത്തിലൂന്നി കളിക്കേണ്ടി വന്നത്.
ഈ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുമായിരുന്നു. എന്നാല്‍, ക്വാര്‍ട്ടര്‍ ഉറപ്പിക്കണമെങ്കില്‍ അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ജയിക്കുകയും ഐയര്‍ലന്‍ഡ് അടുത്ത മത്സരത്തില്‍ ബ്രിട്ടനോട് പരാജയപ്പെടുകയും ചെയ്യണം. നാളെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം.

Leave a Reply

Your email address will not be published. Required fields are marked *