ടോക്യോ: പുരുഷവിഭാഗം 65 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം ബജ്രംഗ് പുനിയ സെമിയില്‍. ഇറാന് താരം മൊര്‍ത്താസ ഗിസിയെ തോല്‍പ്പിച്ചാണ് പുനിയയുടെ സെമി പ്രവേശം. ഗുസ്തിയില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് പുനിയ.
21 സ്കോറിനാണ് പുനിയ ഇറാന് താരത്തെ തോല്‍പ്പിച്ചത്. അസര്‍ബൈജാന്റെ ഹാജി അലിയേവിനെയാണ് സെമി ഫൈനലില്‍ പുനിയ നേരിടുന്നത്. മത്സരത്തില്‍ പിന്നിട്ട് നിന്നതിന് ശേഷം ശക്തമായി തിരിച്ചു വന്നാണ് ബജ്രംഗ പുനിയ നിര്‍ണായക പോയിന്റും സെമി ബെര്‍ത്തും ഉറപ്പിച്ചത്.നേരത്തെ കസാഖിസ്താന്‍ താരത്തെ തോല്‍പ്പിച്ചാണ് പുനിയ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഏറ്റവും കൂടുതല്‍ തവണ പോയിന്റ് നേടാന്‍ ശ്രമം നടത്തിയെന്ന ആനുകൂല്യത്തിലാണ് പുനിയയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. മത്സരത്തില്‍ 33 എന്ന നിലയില്‍ ഇരു താരങ്ങളും സമനില പാലിക്കുകയായിരുന്നു.