ടോക്കിയോ: ഒളിമ്പിക്സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യയ്ക്ക് ഏറ്റവും അധികം മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഇനമാണ് ജാവലിന്‍ ത്രോ. ഇപ്പോള്‍ ജാവലിനില്‍ നീരജ് ചോപ്ര ഫൈനല്‍ ബര്‍ത്തില്‍ എത്തിയിരിക്കുകയാണ്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ആദ്യ ശ്രമത്തില്‍ തന്നെ ഫൈനലില്‍ പ്രവേശിച്ചു. 86.65 ദൂരമാണ് നീരജ് എറിഞ്ഞത്.
നേരിട്ട് ഫൈനലില്‍ പ്രവേശിക്കാനുള്ള യോഗ്യത 84.50 മീറ്ററായിരുന്നു.എ, ബി ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ഗ്രൂപ്പിലാണ് നീരജ് മത്സരിച്ചത്.
യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്നു ശ്രമങ്ങളിലായി 84.50 മീറ്റര്‍ ദൂരം പിന്നിടുന്നവര്‍ക്ക് നേരിട്ട് ഫൈനല്‍ യോഗ്യത നേടാം. അതല്ലെങ്കില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ഏറ്റവും മികച്ച ദൂരം കണ്ടെത്തുന്ന 12 പേര്‍ക്ക് ഫൈനല്‍ പ്രവേശം.
ഗ്രൂപ്പ് എയില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ 86.65 മീറ്റര്‍ ദൂരം ക്ലിയര്‍ ചെയ്ത നീരജ് നേരിട്ട് ഫൈനലിന് യോഗ്യത നേടി. ഇതോടെ തുടര്‍ന്നുള്ള രണ്ട് അവസരങ്ങള്‍ താരം വിനിയോഗിച്ചുമില്ല. നീരജിനു പുറമെ ഫിന്‍ലന്‍ഡ് താരം ലാസ്സി എറ്റലാറ്റലോ ആദ്യ ശ്രമത്തില്‍ത്തന്നെ യോഗ്യതാ മാര്‍ക്കായ 84.50 മീറ്റര്‍ ദൂരത്തോടെയും ജര്‍മനിയുടെ ലോക ഒന്നാം നമ്പര്‍ താരം ജൊഹാനസ് വെറ്റര്‍ മൂന്നാം ശ്രമത്തില്‍ 85.64 മീറ്റര്‍ ദൂരത്തോടെയും നേരിട്ട് ഫൈനലിന് യോഗ്യത നേടി.
പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ദിനം. ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയയും ദീപക് പുനിയയുമാണ് സെമിയിലെത്തിയത്. രവികുമാര്‍ 57 കിലോ വിഭാഗത്തിലും ദീപക് പുനിയ 86 കിലോ വിഭാഗത്തിലുമാണ് സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 144ന് മലര്‍ത്തിയടിച്ചാണ് രവികുമാര്‍ സെമിയിലേക്ക് കടന്നത്.
ചൈനയുടെ സുഷന്‍ ലിനിനെ 63ന് തോല്‍പ്പിച്ചാണ് ദീപക് സെമിയിലേക്ക് കടന്നത്. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാം. ഇന്ന് ഉച്ച കഴിഞ്ഞാണ് രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.