കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കാന്‍ താന്‍ ഒരുങ്ങുന്നതായ പ്രചാരണം അടിസ്ഥാനരഹിതമെന്നു നടി പാര്‍വതി തിരുവോത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചു താനൊന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. സമാനമായ ഒരു വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ ചോദ്യം ചെയ്തു പാര്‍വതി സംഘടനയില്‍നിന്നു കഴിഞ്ഞവര്‍ഷം രാജിവച്ചിരുന്നു.