വാഷിംഗ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന.ദക്ഷിണാഫ്രിക്കയിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും മാസ് ഹിസ്റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.അതേസമയം, കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ തീവ്രമായേക്കില്ലെന്നും കൊവിഡ് രോഗ ലക്ഷണങ്ങള്‍ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ബേധപ്പെടുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കി. വ്യാപന തോത് കുറവാണെങ്കില്‍ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഇന്ത്യയില്‍ ഇതുവരെ 21 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പുരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് ഒമൈക്രോണ്‍ വകബേധം സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ കുടുംബത്തിനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒമൈക്രോണ്‍ വകബേധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ രോഹിസ, നാഗൗര്‍ പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.