ഒമിക്രോണ്‍ സ്ഥിരീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ

Top News

കേപ്ടൗണ്‍ : കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന്‍റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടല്‍ നേരിടുന്നുവെന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസെയുടെ പ്രതികരണത്തിന് പിന്നാലെ ഒമിക്രോണ്‍ കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്സഹായഹസ്തവുമായി ഇന്ത്യ.വൈറസ് വ്യാപനം തടയാനായി വാക്സിനുകള്‍ , മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ടെസ്റ്റ് കിറ്റുകള്‍ എന്നിവ നല്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആശങ്കയുയര്‍ത്തുന്ന വിഭാഗത്തില്‍ ഡബ്ല്യു.എച്ച്.ഒ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒമിക്രോണിനെതിരെയുള്ള പോരാട്ടത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ജിനോമിക് നിരീക്ഷണങ്ങളിലും ഒമിക്രോണ്‍ ഗവേഷണത്തിലും ഈ രാജ്യങ്ങളുമായി സഹകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ഭീതിയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യ, സാംബിയ, മൊസാംബിക്ക്, മലാവി, ഗിനിയ, ലെസോത്തോ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വാക്സിന്‍ ഓര്‍ഡറുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ആഫ്രിക്കയിലെ 41 രാജ്യങ്ങളിലേക്ക് ഇന്ത്യ വിതരണം ചെയ്തിട്ടുള്ള 25 ദശലക്ഷം ഡോസിലധികം വാക്സിനുകളാണ്.പ്രതിസന്ധി ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ഹൃദയവിശാലതയുള്ള മനുഷ്യരുള്ള മനോഹരമായ രാജ്യമാണ് ഇന്ത്യ. ഇക്കാര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് കൊണ്ട് പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു.കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാകാനുള്ള സാദ്ധ്യത കുറവാണെന്ന് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ മൊഡേണ. അതിനാല്‍ ആവശ്യമെങ്കില്‍ 2022ന്‍റെ ആരംഭത്തില്‍ തന്നെ ഒമിക്രോണ്‍ വകഭേദത്തിനെതിരായ വാക്സിന്‍ പുറത്തിറക്കുമെന്ന് മൊഡേണ ഇന്‍കോര്‍പറേറ്റഡ് അറിയിച്ചു.
അമേരിക്കയിലെ പൊതു അവധി ദിവസമായ ‘താങ്ക്സ്ഗിവിങ്’ ദിനത്തിലും ഇതിനായി കമ്പനിയില്‍ തൊഴിലാളികള്‍ ജോലിയെടുത്തിരുന്നെന്ന് മൊഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസറായ പോള്‍ ബെര്‍ട്ടന്‍ പറഞ്ഞു.നിലവിലുള്ള വാക്സിന് സംരക്ഷണം നല്‍കാന്‍ എത്രത്തോളം ശേഷിയുണ്ടെന്ന് വരുന്ന ആഴ്ചകളില്‍ മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *