ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ച് വയസായി നിലനിര്‍ത്തും: മന്ത്രി വി.ശിവന്‍കുട്ടി

Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസായി നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനത്തിനും തീരുമാനമെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിര്‍ദേശം.എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ററി പരീക്ഷ ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്നും മന്ത്രി വ്യക്തമാക്കി. 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്.എസ് എല്‍.സി പരീക്ഷയെഴുതുന്നത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാവുക. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷയെഴുതും. 1,67,772 കുട്ടികളാണ് മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നത്. 2,56,135 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയെഴുതും. ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും ലക്ഷദ്വീപില്‍ 285 കുട്ടികളും എസ്.എസ്.എല്‍.സി പരീക്ഷയെഴുതും.
ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 8,55,372 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 4,14,159 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,41,213 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും. 2017 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *