തിരുവനന്തപുരം: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്‍റെ ചികിത്സയ്ക്ക് മരുന്ന് എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. 18 കോടിരൂപ വിലമതിക്കുന്ന മരുന്നിന്‍റെ ഇറക്കുമതിക്ക് തീരുവ ഇളവ് ചെയ്ത് നല്‍കണമെന്നാണ് ആവശ്യം.
മുന്‍പ് മുംബൈ സ്വദേശിക്കു വേണ്ടി ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കിയ കാര്യം മുഖ്യമ്രന്തി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ മാട്ടുമ്മല്‍ സ്വദേശിയായ ഒന്നരവയസ്സുകാരന്‍റെ ചികിത്സയ്ക്ക് മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ച കൊണ്ടാണ് 18 കോടി രൂപ അക്കൗണ്ടിലെത്തിയത്.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ)യുടെ ടൈപ്പ് 2, ടൈപ്പ് 3 വകഭേദങ്ങളാണ് മുഹമ്മദിനെ ബാധിച്ചിരിക്കുന്നത്. നിലവില്‍ കുട്ടിക്ക് പിടിച്ചുനില്‍ക്കാനും അല്പം നടക്കാനും സാധിക്കുന്നുണ്ട. എന്നാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ക്രമണേ ഈ കഴിവും നഷ്ടമാകും. ഈ അവസ്ഥ കുറയാതെ നിലനിര്‍ത്തുന്നതിനാണ് ജീന്‍ തെറാപ്പി ചികിത്സ മുഹമ്മദിന് നിശ്ചയിക്കിരിക്കുന്നത്.നിലവില്‍ ജീന്‍ തെറാപ്പി ചികിത്സയുടെ പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.