ഭുവനേശ്വര്‍ : ഒഡീഷയില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ലോക് സേവഭവനില്‍ നടന്ന ചടങ്ങില്‍ ബി.ജെ.ഡി എം.എല്‍.എമാരായ ജഗനാഥ് സരക്കാര, നിരജ്ഞന്‍ പൂജാരി, ആര്‍.പി സ്വയ്ന്‍ എന്നിവരുള്‍പ്പെടെ 21 എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ചടങ്ങില്‍ ഗവര്‍ണര്‍ ഗണേഷിലാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തവരില്‍ 13പേര്‍ക്ക് കാബിനറ്റ് പദവിയും എട്ട് പേര്‍ക്ക് സ്വതന്ത്ര ചുമതലയും നല്‍കി. പുതിയ മന്ത്രിസഭയില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.നവീന്‍ പട്നായകിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സര്‍ക്കാറിലെ 20 മന്ത്രിമാരും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രാജിവെച്ചതിനു പിന്നാലെയാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്.