വിഷയം ഇടതുമുന്നണിയിലേക്ക്
തിരുവനന്തപുരം: ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘താന്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്. അതിനാല്‍ പാര്‍ട്ടിയുടെ ദേശീയ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ. ഐ എന്‍ എല്‍ അഖിലേന്ത്യാ സംവിധാനമാണ്. സംസ്ഥാന സംവിധാനമല്ല. ഞാന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്’ അദ്ദേഹം പറഞ്ഞു.ഇന്നലെ കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മിലടിക്കുശേഷമാണ് പരസ്പരം പുറത്താക്കി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ത്തിയായത്. ഐ എന്‍ എല്ലിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിക്ക് പൊല്ലാപ്പായിരിക്കുകയാണ്. അടുത്ത മുന്നണി യോഗം ഇക്കാര്യം ചര്‍ച്ചയ്ക്കെടുക്കും.
മന്ത്രിസ്ഥാനം നല്‍കിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കള്‍ക്ക് ഉണ്ട്. അതെ സമയം മുന്നണിയില്‍ തുടരാനുള്ള നീക്കങ്ങള്‍ ഇരു പക്ഷവും സജീവമാക്കി.