തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ കണ്ടെത്തലുകള്‍ നാടിന്‍റെ ഉല്‍പ്പാദന മേഖലയ്ക്ക് ഗുണകരമായ രീതിയില്‍ പ്രയോചനപ്പെടുത്തും. ഇതിനായി ട്രാന്‍സ്ലേഷന്‍ ലാബുകള്‍ കൂടുതല്‍ ആരംഭിക്കും. ഇതിലൂടെ സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കും.കേരളത്തിലെ സര്‍വകലാശാലകളില്‍ ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് സെന്‍ററുകള്‍ സ്ഥാപിക്കും. ഇതിനോട് ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്‍ററുകളും സ്ഥാപിക്കും. ഇതിനായി കേരള, കാലിക്കറ്റ്,എം ജി, വെറ്റിനറി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ 20 കോടി വീതം ആകെ 200കോടി അനുവദിക്കും.സര്‍വകലാശാലകളില്‍ പുതിയ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കും. അതിനായുള്ള പ്രത്യക പദ്ധതികള്‍ രൂപീകരിക്കും. നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്‍റുകളുടെ സഹായത്തോടെയാവും പുതിയ കോഴ്സുകള്‍ ആരംഭിക്കുക. ഓരോ യൂണിവേഴ്സിറ്റിയിലും മൂന്ന് കോഴ്സുകള്‍ വീതമാകും. ഇതിനായി 20 കോടി രൂപ അനുവദിക്കും.ചീഫ് മിനിസ്റ്റേഴ്സ് നവകേരള ഫെല്ലോഷിപ്പ് 150 പേര്‍ക്കാണ് ഇത്തവണ നല്‍കുന്നത്. ഇവരുടെ സൃഷ്ടികള്‍ നവകേരള രൂപീകരണത്തിന് പ്രയോചനപ്പെടുന്നതോടൊപ്പം സര്‍വകലാശാലകളില്‍ അക്കാദമിക് ഗവേഷണം മെച്ചപ്പെടുന്നതിനായി പ്രയോചനപ്പെടുത്തും. കേരളത്തിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളോടൊപ്പം ഇന്‍റര്‍നാഷണല്‍ ഹോസ്റ്റലുകളും ആരംഭിക്കും. കേരള, മഹാത്മാഗാന്ധി, കൊച്ചിന്‍ തുടങ്ങിയ സര്‍വകലാശാലകളിലായി 1500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സമയബന്ധിതമായി ആരംഭിക്കും. ഇതുകൂടാതെ 250 ഇന്‍റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും.
സര്‍വകലാശാല ഭരണം, പരീക്ഷാനടത്തിപ്പ്, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള കമ്മീഷനുകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കും.എന്‍ജിനീയറംഗ് കോളേജുകള്‍, പോളിടെക്നിക്കുകള്‍, ഐടിഐകള്‍, ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍ എന്നിവയോട് ചേര്‍ന്ന് സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സാമ്ബത്തിക ഉല്‍പ്പാദനത്തില്‍ പങ്കാളികളാകാനും പഠനത്തില്‍ കൂടുതല്‍ പരിശീലനം ലഭിക്കുന്നതിനും സഹായകമാകും. പൂര്‍വ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ഇതില്‍ പങ്കാളികളാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് ആരംഭിക്കും അതിനായി 25കോടി രൂപ വകയിരുത്തും.വിജ്ഞാന സമ്പദ്ഘടനയും നൈപുണ്യ വികസനവും നല്‍കി നോളജ് ഇക്കോണമി മേഖലയില്‍ 20ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായി നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ശക്തമായ സ്കില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇക്കോസിസ്റ്റം സ്ഥാപിക്കുക എന്നതാണ് മിഷന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്കില്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതില്‍ അഞ്ചെണ്ണം ഐസിറ്റിയുടെയും അഞ്ചെണ്ണം അസാപ്പ് കമ്ബനി ലിമിറ്റഡിന്‍റെയും ബാക്കിയുള്ലവ കേയ്സിന്‍റെയും ചുമതലയിലായിരിക്കും. ഇതിനായി 350കോടി അനുവദിക്കും. ഐടിഐകള്‍, പോളിടെക്നിക്കുകള്‍, ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍ തുടങ്ങിയവയ്ക്ക് സ്കില്‍ കോഴ്സുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ സഹായം അനുവദിക്കും.