കൊച്ചി : ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിര്‍മാതാക്കളായ കൊച്ചിന് ഷിപ്പ്യാര്ഡ് നാവിക സേനയ്ക്കു കൈമാറി.
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായരില്‍നിന്ന് ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാന്‍ഡിങ് ഓഫീസര്‍ കമഡോര്‍ വിദ്യാധര്‍ ഹാര്‍കെ ഔദ്യോഗിക രേഖകള്‍ ഒപ്പിട്ടു സ്വീകരിച്ചു.
ഇന്ത്യന്‍ നേവിയിലെയും കൊച്ചിന് കപ്പല്‍ശാലയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിക്രാന്തിന്റെ കൈമാറ്റം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎന്‍എസ് വിക്രാന്ത് അടുത്ത മാസം ആദ്യ ആഴ്ച കമ്മീഷന് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോ?ഗിക സ്ഥിരീകരണം വന്നിട്ടില്ല. കപ്പലിന്റെ പരീക്ഷണ സമുദ്ര യാത്രകള്‍ വിജയകരം ആയതിനു പിന്നാലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ഓദ്യോഗിക കൈമാറ്റച്ചടങ്ങു നടന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് കഴിഞ്ഞ മാസം വരെ നിരവധി തവണ നടത്തിയ പരീക്ഷണ യാത്രകള്‍ വിജകരമായി. കപ്പലിന്റെ എല്ലാ വിധത്തിലുമുള്ള പ്രകടനങ്ങള്‍ വിലയിരുത്തി ഓരോ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.