കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ണ്ണസജ്ജമായി.സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പടക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും.മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള വിക്രാന്തിന് തുറമുഖത്ത്
അടുപ്പിക്കാതെ 7500 മൈല്‍ ദൂരം സഞ്ചരിക്കാനും കഴിയും.എല്ലാ കരുത്തുകളും ആവാഹിച്ച് കടലിന്‍റെ ഓളപ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഐഎന്‍എസ് വിക്രാന്ത്. സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യയുടെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍.രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും വിസ്മയിപ്പിക്കുകയാണ് ഈ പടക്കപ്പല്‍. 262 മീറ്റര്‍ നീളമുളള ഫ്ലൈറ്റ് ഡെക്കിന് രണ്ട് ഹോക്കി മൈതാനങ്ങളുടെ വലുപ്പമുണ്ട്. 62 മീറ്ററാണ് വീതി. ഒരേസമയം 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്റുകളും വിന്യസിക്കാം.പോര്‍ വിമാനങ്ങള്‍ക്ക് പറന്ന് ഉയരാനും പറന്നിറങ്ങാനും സാധിക്കും വിധമാണ് മേല്‍ഭാഗം. കുറഞ്ഞ റണ്‍വേയില്‍ പറന്നു പൊങ്ങാന്‍ കഴിയുന്ന വിധമാണ് സ്കൈ ജംപ് ടെക്നോളജിയെന്ന് എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്ലര്‍ വൈശാഖ് രവി.45,000 ടണ്‍ ആണ് പടക്കപ്പലിന്‍റെ ഭാരം. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കും. 7500 നോട്ടിക്കല്‍ മൈല്‍ ദൂരം ഒരു തുറമുഖവും തൊടാതെ വിക്രാന്ത് കുതിക്കും. ഏതു പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാനുള്ള ശേഷി വിക്രാന്തിനുണ്ട്. കടലിലൂടെ പതുങ്ങി വരുന്ന മറൈനുകളെ റഡാറുകള്‍ വഴി കണ്ടെത്തി മിസൈലുകള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയുംവിധം ആന്‍റി സബ് മറൈന്‍ സിസ്റ്റം തന്നെയുണ്ട്.അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും സൂപ്പര്‍ റാപ്പിഡ് തോക്കുകളും വിക്രാന്തിന്‍റെ കരുത്താണ്. കൊച്ചി കപ്പല്‍ശാലയില്‍ പൂര്‍ത്തിയാക്കിയ ഈ മഹാവിസ്മയത്തെ രാജ്യത്തിന് സമ്മാനിക്കുമ്ബോള്‍ മലയാളിക്കും അഭിമാനിക്കാം.