തിരുവനന്തരം:ചൈനയില്‍ നടക്കുന്ന പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി മൂന്ന് മലയാളി വനിതകള്‍.
മലപ്പുറത്തു നിന്നുള്ള പി.അഞ്ജലി, വയനാട് നിന്നുള്ള റിന്‍റാ ചെറിയാന്‍, പത്തനംതിട്ടയില്‍ നിന്നുള്ള സ്റ്റെഫി സജി എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ഇന്ത്യന്‍ ടീമിന്‍റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എന്‍ കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്‍റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.ഏഷ്യന്‍ ഗെയിംസ് മത്സരത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി കായിക താരങ്ങളെ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജി. സ്പര്‍ജന്‍കുമാര്‍ ഐ.പി.എസും, സെക്രട്ടറി അനില്‍.എ.ജോണ്‍സനും അഭിനന്ദിച്ചു.