ഏഴു സംസ്ഥാനങ്ങളില്‍
പക്ഷിപ്പനി സ്ഥിരീകരിച്ചു

India Kerala

പൗള്‍ട്രി വിപണിയായ ഗാസിപ്പുര്‍ മാര്‍ക്കറ്റ് പത്തു ദിവസത്തേക്ക് അടച്ചു. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും പരിശോധയ്ക്കും മറ്റു നടപടികള്‍ക്കുമായി ദ്രുതകര്‍മ സേന രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ദക്ഷിണ ഡല്‍ഹിയിലെ ജസോളയില്‍ 24 കാക്കകളെയും സഞ്ജയ് തടാകത്തിലെ പത്തോളം താറാവുകളെയും ചത്ത നിലയില്‍ കണ്ടെ ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അനുബന്ധ പാര്‍ക്കുകളും അടച്ചിട്ടിരിക്കുകയാണ്.
പഞ്ചാബില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ഉള്‍പ്പെടെ വരവ് തടഞ്ഞിട്ടുണ്ട്.
മധ്യപ്രദേശിലെ 13 ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 27 ജില്ലകളിലായി 1100 കാക്കളെയും മറ്റു പക്ഷികളെയും ചത്തനിലയില്‍ കണ്ടെ ത്തിയിരുന്നു. ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലും കോഴികള്‍ ഉള്‍പ്പടെ പക്ഷികള്‍ അസ്വഭാവികമായി ചത്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലിയില്‍ 900 ഇറച്ചിക്കോഴികളാണ് രോഗം ബാധിച്ചു ചത്തത്. മുംബൈ, താനെ, ധപോളി, ബീഡ് ജില്ലകളില്‍ ചത്തനിലയില്‍ കാക്കകളെയും കണ്ടെത്തിയിരുന്നു. സാമ്പിളുകളുടെ പരിശോധന ഫലം ഉടന്‍ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *