ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടി.ഡി.പിയുടെ രാം മോഹന്‍ നായിഡു

Latest News

ന്യൂഡല്‍ഹി:മൂന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ടി.ഡി.പിയുടെ രാം മോഹന്‍ നായിഡു സത്യപ്രതിജ്ഞ ചെയ്തു. 36 വയസ് മാത്രാമാണ് റാം മോഹന്‍ നായിഡുവിന് പ്രായം. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ശ്രീകാകുളത്ത് നിന്ന് റാം മോഹന്‍ നായിഡു എംപിയാകുന്നത്. ടി.ഡി.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് റാം മോഹന്‍.
റാം മോഹന്‍ 3.2 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ തിലക് പേരടയെയാണ് തോല്‍പ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രി യേരന്‍ നായിഡുവിന്‍റെ മകനാണ് റാം മോഹന്‍ നായിഡു.

Leave a Reply

Your email address will not be published. Required fields are marked *