ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കം ടി 50 പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.കശ്മീര്‍ താഴ്വരയിലെ ആദ്യ ഇലക്ട്രിക് ട്രെയിന്‍ സര്‍വിസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ജമ്മുവില്‍ നിന്ന് ഓണ്‍ലൈനായാണ് അദ്ദേഹം ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചത്.ജമ്മുവിലെ ഉദ്ധംപുര്‍ മുതല്‍ കശ്മീരിലെ ബരാമുല്ല വരെ നീളുന്ന റെയില്‍ പദ്ധതിയുടെ ഭാഗമായ ഉദ്ധംപുര്‍-ശ്രീനഗര്‍-ബരാമുല്ല റെയില്‍ ലിങ്കിലെ (യു.എസ്.ബി.ആര്‍.എല്‍) 48.1 കിലോമീറ്റര്‍ വരുന്ന ബനിഹാള്‍- ഖരി- സംബര്‍-സങ്കല്‍ദന്‍ ഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഖരിക്കും സംബറിനുമിടയിലാണ് 12.77 കിലോമീറ്റര്‍ ദൂരമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കം ടി 50 സ്ഥിതിചെയ്യുന്നത്. ഇനി ബരാമുല്ലയില്‍ നിന്ന് ബനിഹാള്‍ വഴി സങ്കല്‍ദന്‍ വരെ ട്രെയിനില്‍ യാത്രെചയ്യാനാകുമെന്ന് വടക്കന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. നേരത്തെ ബനിഹാള്‍വരെയായിരുന്നു സര്‍വിസുണ്ടായിരുന്നത്.