ന്യൂഡല്‍ഹി: ലോകത്ത് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയിലാണെന്ന് പഠനം.സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചിക (എച്ച്.എ.എം.ഐ) യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.യുക്രെയ്ന്‍, സിറിയ, സുഡാന്‍ തുടങ്ങിയ യുദ്ധത്തില്‍ തകര്‍ന്ന രാഷ്ട്രങ്ങളെ മറികടന്നാണ് ആഫ്രിക്കന്‍ രാജ്യം ദുരിത പട്ടികയില്‍ ഒന്നാമതെത്തിയത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മൊത്തം 157 രാജ്യങ്ങളെയാണ് റാങ്കിങ്ങിനായി വിശകലനം ചെയ്തത്. ഇതില്‍ 103ാം സ്ഥാനത്താണ് ഇന്ത്യ.