തിരുവനന്തപുരം :ഏക സിവില്‍ കോഡ് വിഷയത്തില്‍ സ്വന്തം നിലപാട് പറയുന്നതിന് പകരം സി.പി.എമ്മിനെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ വ്യക്തമായ നിലപാടും നയവുമുണ്ടോ ഉണ്ടെങ്കില്‍ അതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഹിമാചല്‍ മന്ത്രികൂടിയായ കോണ്‍ഗ്രസ്സ് നേതാവ് വിക്രമാദിത്യ സിംഗ് ഏകസിവില്‍ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമാണോ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയങ്ങളില്‍ സംഘപരിവാറിനെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസ് മടിക്കുകയാണ്.
ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ്സ് ഫലത്തില്‍ അനുകൂലിക്കുകയാണ്. ഏക സിവില്‍ കോഡ് വിഷയത്തിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ്സ് പിന്തുടരുന്നത് – മുഖ്യമന്ത്രി പറഞ്ഞു.
