തൃശൂര്‍ :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി.മൊയ്തീന്‍ ഇന്ന് ഇഡിക്കു മുന്‍പില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഇഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.
തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ മൊയ്തീന്‍ പങ്കെടുക്കില്ല. കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും വടക്കാഞ്ചേരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷനും ചോദ്യം ചെയ്യലിനു ഹാജരാകും.