കോല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി ഇന്ന് കളത്തില്‍.
മിസോറമില്‍നിന്നുള്ള ഐസ്വാള്‍ എഫ്സിയാണ് ഗോകുലത്തിന്‍റെ എതിരാളികള്‍. ലീഗില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം കേരള ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നാലു ജയവും മൂന്ന് സമനിലയുമായി 15 പോയിന്‍റുമായി ഗോകുലം രണ്ടാം സ്ഥാനത്താണ്.
ലീഗില്‍ ഇതുവരെ തോല്‍വി അറിയാത്ത മറ്റൊരു ടീം നെറോക എഫ്സിയാണ്. എട്ടുമത്സരങ്ങളില്‍നിന്ന് ഒമ്പതു പോയി ന്‍റുമായി ഐസ്വാള്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. 19 പോയിന്‍റുള്ള മുഹമ്മദന്‍ എസ് സിയാണ് ലീഗിന്‍റെ തലപ്പത്ത്.ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ശ്രീനിധി ഡെക്കാന്‍ കെന്‍ക്രെയെയും നെറോക എഫ്സി ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നേരിടും.