എ ഐ ക്യാമറ : ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്

Top News

തിരുവനന്തപുരം: എ ഐ ക്യാമറ ഇടപാട് രണ്ടാം ലാവലിനാണെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും യുഡിഎഫ്.സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികമായ മെയ് 20 ന് സെക്രട്ടറിയറ്റ് വളയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കും. സെക്രട്ടറിയറ്റ് വളയലിന് മുന്‍പായി തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യുഡിഎഫ് നേതൃസംഗമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ ക്യാമറയില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം ശക്തമാക്കുമെന്നും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. പ്രതിപക്ഷം ഉന്നിയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ വ്യവസായ മന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാ മൗനത്തിന്‍റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *