പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്.ഐ സുബീഷ്മോനാണ് തൂതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് താഴെ കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ കിട്ടിയത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നു. അല്‍പദൂരം ഒഴുകിപ്പോയ എസ്.ഐയെ നാട്ടുകാര്‍ രക്ഷിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഇദ്ദേഹം കൊപ്പം സ്റ്റേഷനിലെത്തിയത്.