എസ് എസ് എഫ് ജില്ലാ ക്യാമ്പസ് അസംബ്ലി ഇന്നാരംഭിക്കും

Top News

തിരൂര്‍: ‘ലെറ്റസ് സ്മൈല്‍ ഇറ്റ് ഈസ് ചാരിറ്റി” എന്ന പ്രമേയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് അസംബ്ലി ഇന്നാരംഭിക്കും. വൈകുന്നേരം സയ്യിദ് ജലാലുദ്ധീന്‍ ജീലാനി പതാക ഉയര്‍ത്തുന്നതോടെ അസംബ്ലിക്ക് തുടക്കമാകും.
5.30ന് സാംസ്ക്കാരി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഐ പി പുസ്തക ശാല തുറക്കും തുടര്‍ന്ന് പ്രതിനിധി സമ്മേളനവും സാഹിത്യോത്സവ് പ്രതിഭകളുടെ ഇശല്‍മഴയും അരങ്ങേറും. ആദ്യദിനം തിരൂര്‍ പുല്ലൂരിലും രണ്ടാം ദിനം ബി പി അങ്ങാടി ടി കെ എച്ച് ഓഡിറ്റോറിയത്തിലുമായി രണ്ട് കേന്ദ്രങ്ങളിലാണ് അസംബ്ലിക്ക് വേദി ഒരുങ്ങുന്നത്. ഒന്നാം ദിനം ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുക്കുക. രണ്ടാം ദിനം ആര്‍ട്സ് & സയന്‍സ് കോളേജിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ സംബന്ധിക്കും.
ശനിയാഴ്ച്ച രാവിലെ 9 ന് മന്ത്രി വി അബ്ദുറഹ്മാന്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷ്യനാകും. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേയ്സിറ്റി വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ മുഖ്യാഥിതിയാകും. പഠനം ,ചര്‍ച്ച സംവാദം,കരിയര്‍, ആസ്വാദനംതുടങ്ങി സെഷനുകള്‍ നടക്കും. അലി ബാഖവി ആറ്റുപ്പുറം,ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍ ,സി.കെ റാഷിദ് ബുഖാരി,സി.എന്‍ ജാഫര്‍ സ്വാദിഖ്,സി.ആര്‍ കുഞ്ഞിമുഹമ്മദ്,മുഹമ്മദലി കിനാലൂര്‍,എം.മജീദ് അരിയല്ലൂര്‍ ,മുഹ്യദ്ധീന്‍ ബുഖാരി, മുഹമ്മദ് നിയാസ്,എം.ജുബൈര്‍, സ്വാബിര്‍ സഖാഫി, അബ്ദുറഹ്മാന്‍ ബുഖാരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *