എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

Top News

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ വയനാട് എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ കര്‍ശന നടപടിയുമായി നേതൃത്വം.എസ്.എഫ്.ഐയുടെ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ട്. അഡ്ഹോക് കമ്മിറ്റിക്ക് പകരം ചുമതല നല്‍കി. . ഏഴ് പേരടങ്ങിയ അഡ്ഹോക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.കേസില്‍ എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയും പ്രസിഡന്‍റുമടക്കം 29 പേര്‍ അറസ്റ്റിലായിരുന്നു. ഓഫീസ് ആക്രമണം ദേശീയതലത്തില്‍ വരെ വിവാദമായ സാഹചര്യത്തില്‍ കര്‍ശന നടപടി വേണമെന്ന് സി.പി.എം നേതൃത്വം എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടിരുന്നു.ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്. ഓഫീസില്‍ പിന്‍വാതിലിലൂടെ തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ പ്രതിഷ്ഠിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഓഫീസ് സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *