പാലക്കാട്:കഞ്ചിക്കോട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ എസ്.എഫ്.ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.പരുക്കേറ്റ വിദ്യാര്‍ത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.നേരത്തെ തന്നെ ഇരു സംഘടനകളും തമ്മില്‍ വിവിധ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. ഇന്നലെ പരീക്ഷയ്ക്ക് കയറുന്നതിന് മുമ്പ് ആദ്യം വാക്കേറ്റമുണ്ടാവുകയായിരുന്നു. അധ്യാപകരെത്തി പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. ഇതില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ തലയ്ക്കും മറ്റൊരാളുടെ കൈയ്ക്കും പരുക്കേറ്റു